കാജല്‍ അഗര്‍വാളിന്റെ വിവാഹവും, അവരുടെ ഹണിമൂണ്‍ യാത്രയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ വിവാഹ പാര്‍ട്ടിയില്‍ നിന്നുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജല്‍. ഭര്‍ത്താവ് ഗൗതം കിച്ച്ലു, സഹോദരി നിഷ, സുഹൃത്തുക്കള്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമാണ് തരാം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിനു മുമ്പുള്ള വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്ബനിയ്ക്കും അവര്‍ നന്ദി പറഞ്ഞു. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വച്ചാണ് കാജലും, ഗൗതവും വിവാഹിതരായത്. അവരുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍, കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും മധുവിധുവിനായി മാലദ്വീപിലേക്ക് പുറപ്പെട്ടു. അണ്ടര്‍വാട്ടര്‍ റിസോര്‍ട്ടില്‍ താമസിക്കുന്നത് മുതല്‍ സ്നോര്‍ക്കെല്ലിംഗ് വരെ, തരാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ആരാധകര്‍ ഇട്ട ഏറ്റെടുക്കുകയും ചെയ്തു.