കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേസുകളില്‍ മുഖ്യപ്രതിയുമായ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ അനുമതി. പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളിലാണ് കോടതിയുടെ അനുമതി. വെള്ളിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ക്രൈം ബ്രാഞ്ച് സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. സി കമറുദ്ദീനു ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത കമറുദ്ദീനെ കഴിഞ്ഞദിവസം ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.