മും​ബൈ: ജ​ന​ത​യെ 60 മ​ണി​ക്കൂ​ര്‍ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട്​ 12 വ​ര്‍​ഷം. 2008 ന​വംമ്പ​ര്‍ 26 രാ​ത്രി ഒമ്പ​ത​ര​ക്ക്​ തു​ട​ങ്ങി​യ ആ​ക്ര​മ​ണം 29ന്​ ​രാ​വി​ല എ​ട്ടി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്.

നു​ഴ​ഞ്ഞു​ക​യ​റി​യ ഒ​മ്പ​ത്​​​ ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ സേ​ന അ​ജ്​​മ​ല്‍ ക​സ​ബി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടി. ലി​യൊ​പോ​ള്‍​ഡ്​ ക​ഫെ, താ​ജ്, ഒ​ബ്​​റോ​യ്​ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള്‍, ന​രി​മാ​ന്‍ ഹൗ​സ്, സി.​എ​സ്.​ടി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍, കാ​മ ഹോ​സ്​​പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ടി​വെ​പ്പും ഗ്ര​നേ​ഡ്​ പ്ര​യോ​ഗ​വും ന​ട​ത്തി​യ ഭീ​ക​ര​ര്‍ 25 വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ​ടെ 166 പേ​രെ​യാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

എ.​ടി.​എ​സ്​ മേ​ധാ​വി ഹേ​മ​ന്ത്​ ക​ര്‍​ക്ക​രെ, എ.​സി.​പി അ​ശോ​ക്​ കാം​തെ, ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ വി​ജ​യ്​ സ​ല​സ്​​ക​ര്‍, എ​ന്‍.​എ​സ്.​ജി ക​മാ​ന്‍​ഡോ മ​ല​യാ​ളി​യാ​യ മേ​ജ​ര്‍ ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​രും ഭീ​ക​ര​രു​ടെ തോ​ക്കി​നി​ര​യാ​യി. സ​ബ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ തു​ക്കാ​റാം ഒ​ബ്​​ലെ ജീ​വ​ന്‍ ബ​ലി​ന​ല്‍​കി​യാ​ണ്​ ക​സ​ബി​നെ പി​ടി​കൂ​ടി​യ​ത്.

വി​ചാ​ര​ണ​ക്ക്​ ഒ​ടു​വി​ല്‍ 2012ല്‍ ​ക​സ​ബി​നെ തൂ​ക്കി​ലേ​റ്റി. ല​ശ്​​ക​റെ ത്വ​യ്യി​ബ​യും സാ​കി​യു​റ​ഹ്​​മാ​ന്‍ ല​ഖ്​​വി​യു​മാ​ണ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി‍െന്‍റ സൂ​ത്ര​ധാ​ര​രെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ല്‍. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്ക്​ ഹി​ന്ദി ഭാ​ഷ പ​ഠി​പ്പി​ച്ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബീ​ഡ്​ സ്വ​ദേ​ശി അ​ബു ജു​ന്താ​ള്‍ എ​ന്ന സാ​ബി​യു​ദ്ദീ​ന്‍ അ​ന്‍​സാ​രി നി​ല​വി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്നു.