തിരുവനന്തപുരം: ബാര്‍ കോഴയില്‍ ബിജു രമേശിെന്റ വെളിപ്പെടുത്തലിെന്റ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല ഉള്‍െപ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകാനുറച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജു ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെങ്കിലും ചെന്നിത്തലയെ കുടുക്കാന്‍ നല്ലൊരു ‘ആയുധം’ കിട്ടിയ ആശ്വാസത്തില്‍ അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന നിലയിലാണ് സര്‍ക്കാറും ഭരണമുന്നണിയും. അന്വേഷണാനുമതി തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉടന്‍ സര്‍ക്കാര്‍ സമീപിക്കും. എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ചെന്നിത്തല നല്കിയ കത്തും ഗവര്‍ണറുടെ പരിഗണനയിലുണ്ട്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് ബിജു രമേശിേന്റത്. ഇത് രാഷ്ട്രീയ പ്രചാരണായുധമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയാണ് അന്വേഷണ നീക്കം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞും ബാബു പണം ആവശ്യപ്പെെട്ടന്ന ബിജുവിെന്റ വെളിപ്പെടുത്തലിെന്റ അടിസ്ഥാനത്തില്‍ അദ്ദേഹത്തിലേക്ക് വേണമെങ്കിലും അന്വേഷണം നീട്ടാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തുമ്ബോള്‍ നിയമന അധികാരിയായ ഗവര്‍ണറില്‍നിന്ന് അനുമതി വാങ്ങണമെന്നാണ് അഴിമതി നിരോധന നിയമത്തില്‍ പറയുന്നത്. അതിനാലാണ് ഗവര്‍ണറുടെ അനുമതി തേടിയത്. ഗവര്‍ണര്‍ അനുമതി നല്കിയില്ലെങ്കിലും വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ട് പോകാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ബിജു രമേശ് പറയുന്ന കാലഘട്ടത്തില്‍ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നുവെന്നതാണ് കാരണം.
അനുമതി ആവശ്യപ്പെട്ട് ഫയല്‍ ആഭ്യന്തര വകുപ്പ് ഉടന്‍ ഗവര്‍ണര്‍ക്ക് അയക്കും. ബിജു രമേശിെന്റ വെളിപ്പെടുത്തലുകളില്‍ ചില പൊരുത്തക്കേടുകളുണ്ടെങ്കിലും അത് അന്വേഷണത്തിലൂടെ വ്യക്തമാകെട്ടയെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനുപുറമെ സോളാര്‍ കേസ് ഉള്‍പ്പെടെ പൊടിതട്ടിയെടുത്തുള്ള നടപടികളും പുരോഗമിക്കുകയാണ്.