പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. സംഭവം കൊടുവായൂര്‍ കൈലാസ് നഗറിലാണ്. നാട്ടുകാര്‍ വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടത് തീ കെടുത്തിയ ശേഷമാണ്. മരിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പൊലീസ് സംഭവത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.