ബം​ഗ​ളൂ​രു: ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ര്‍​മ​യും ഇ​ഷാ​ന്ത് ശ​ര്‍​മ​യും ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ല്‍ ക​ളി​ച്ചേ​ക്കി​ല്ല. ര​ണ്ടു താ​ര​ങ്ങ​ളും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പോ​കി​ല്ലെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണു ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ഐ​പി​എ​ല്ലി​നി​ടെ പ​രു​ക്കേ​റ്റ രോ​ഹി​തി​നെ​യും ഇ​ഷാ​ന്തി​നെ​യും ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​വ​രു​ടെ പ​രി​ക്ക് ഭേ​ദ​മാ​യാ​ല്‍ ക​ളി​പ്പി​ക്കാം എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബി​സി​സി​ഐ. എ​ന്നാ​ല്‍ ര​ണ്ടു താ​ര​ങ്ങ​ളും ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന​തി​നു​ള്ള ഫി​റ്റ്ന​സ് പൂ​ര്‍​ണ​മാ​യും നേ​ടി​യി​ട്ടി​ല്ലെ​ന്നാ​ണു ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രോ​ഹി​ത് ശ​ര്‍​മ​യും ഇ​ഷാ​ന്ത് ശ​ര്‍​മ​യും പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​രു​വ​രും ഓ​സീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്ലി ആ​ദ്യ​ടെ​സ്റ്റി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഹി​ത്തി​ന്‍റെ അ​ഭാ​വം ടീം ​ഇ​ന്ത്യ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​വും.

നാ​ല​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഇ​രു​വ​രും ടെ​സ്റ്റ് ക​ളി​ക്കു​ന്ന കാ​ര്യം ദു​ഷ്ക​ര​മാ​കു​മെ​ന്നു പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ല്‍ 14 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്ൈ‍​റ​നു​ണ്ട്.

ഇ​തി​നി​ടെ, രോ​ഹി​തി​നു പ​ക​ര​ക്കാ​ര​നാ​യി ശ്രേ​യ​സ് അ​യ്യ​രെ ടെ​സ്റ്റ് ടീ​മി​ല്‍ റി​സ​ര്‍​വ് താ​ര​മാ​യി ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ടെ​സ്റ്റ് ടീ​മി​ല്‍ ഇ​തു​വ​രെ ക​ളി​ക്കാ​ത്ത ശ്രേ​യ​സ് അ​യ്യ​ര്‍, ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 52.18 ശ​രാ​ശ​രി​യി​ല്‍ 12 സെ​ഞ്ചു​റി​യും 23 അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി​യി​ട്ടു​ണ്ട്.