രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ഇന്ന് 68 ലക്ഷം കടക്കും. ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 76 ലക്ഷം കടന്നിട്ടുണ്ട്.

നിലവില്‍ ചികിത്സയുള്ളത് ഏഴരലക്ഷം പേര്‍ മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ പുതിയതായി 8151പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 6,297പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 8,500 പേര്‍ക്ക് രോഗംഭേദമായി.

കേരളത്തില്‍ 6591, ബംഗാളില്‍ 4,029, ആന്ധ്രയില്‍ 3,503, തമിഴ്നാട്ടില്‍ 3094, എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ കണക്ക്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

അതേസമയം കൊവിഡ് രോഗം ഭേദമായവരില്‍ ആന്‍റിബോഡികള്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇതിനാല്‍ വീണ്ടും രോഗം വരാതെയിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഐ സി എം ആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.