ലക്നൗ: കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കാണാനില്ല. ചൊവ്വാഴ്ചയാണ് സംഭവം. ഗംഗാ കനാലിലാണ് കാര്‍ വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എയിംസിലെ നാല് ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍മാരായ പ്രിയ, ആരതി, പ്രവീണ്‍,നിതിന്‍ കുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കംഹേദ ഗ്രാമത്തിനു സമീപം വെച്ചാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പ്രിയയെയാണ് പൊലീസ് രക്ഷിച്ചത്.
പ്രിയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രവീണ്‍, നിതിന്‍ കുമാര്‍ എന്നിവരെയാണ് കാണാതായത്.