രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 91,77, 841 ആയി. 480 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,38,667 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 42,314 പേര്‍ കൊവിഡ് മുക്തി നേടി.

86,04,955 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മരണസംഖ്യ 1,34,218 ആയി. രോഗമുക്തി നിരക്ക് 93.76 ശതമാനമായി ഉയര്‍ന്നു. ജനുവരി അവസാനം വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിച്ചേക്കും എന്നാണ് സൂചന. കൊവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.