ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തുക.
സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനൊപ്പം, കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. സംഭരണം, വിതരണം, വാക്സിന് ചിലവ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.രാജ്യത്ത് അഞ്ച് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.നാലെണ്ണത്തിന്റെ അവസാന ഘട്ട പരീക്ഷണമാണ് നടക്കുന്നത്.
2021 ഓഗസ്റ്റിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന് നല്‍കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.