നമ്മള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് 90 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ തലയണമന്ത്രം സിനിമയുടെ തിരക്കഥ എഴുതിയ ശ്രീനിവാസന്‍ ആയിരുന്നു കഥയിലെ നായകന്‍. കൂടാതെ അക്കാലത്തെ വിജയ ചിത്രങ്ങളില്‍ ഇടം നേടുകയും ചെയ്തിരുന്നു ഈ ഹാസ്യ ചിത്രം.

ഉര്‍വശിയുടെ ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കില്‍ ആരായിരിക്കും കാഞ്ചനയാകാന്‍ യോജിച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയതാരം ഉര്‍വശി.

ഇന്ന് കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള നിരവധി കുട്ടികള്‍ ഇക്കാലത്ത് ഉണ്ടെന്ന് പറഞ്ഞ ഉര്‍വശി എന്നാലും കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് അനുശ്രീയായിരിക്കും എന്നു തോന്നുന്നുവെന്നാണ് പറഞ്ഞത്. ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച്‌ എക്സ്പ്രഷന്‍ ഒന്നും കൊടുക്കേണ്ടിവരില്ല, അതിമനോഹരമായ അഭിനയമാണ് അനുശ്രീയുടെതെന്നും ഉര്‍വശി പറഞ്ഞു.