കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള​ള​പ്പ​ണ ഇ​ട​പാ​ട് കേസില്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക. ഡി​സം​ബ​ര്‍ ര​ണ്ടി​നു​ള്ളി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വിവരം.

നേ​ര​ത്തെ ര​വീ​ന്ദ്ര​നെ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ഹാ​ജ​രാ​കാ​നാ​യി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ മ​റ്റ് ചി​ല​ര്‍​ക്കു​കൂ​ടി അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്ന് സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ല്‍​കി​യ​താ​യി ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.