കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുണ്മിക്ക് നടനും എം പിയുമായിരുന്നു സുരേഷ് ഗോപി വീട് നിര്‍മ്മിച്ച് നല്കുന്നു.
ഏഴുവര്‍ഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച് മുണ്മി ഇരിട്ടിയുടെ മരുമകളായി എത്തിയത്. ജനങ്ങളെ സേവിക്കാന്‍ ഭാഷപ്രശ്നമില്ലെന്നാണ് മുണ്മിയുടെ പക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മുണ്മി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും രാഷ്ട്രീയ വിദ്വേഷം കാരണം കേരളത്തിലെ ഭരണാധികാരികള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് തന്റെ വാര്‍ഡിലെങ്കിലും ഒരു മാറ്റം കൊണ്ടു വരാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും മുണ്മി പറഞ്ഞു.