ആന്റോ ആന്റണിയുടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവെച്ചു. തിരഞ്ഞടുപ്പ്
ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപന്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.ബി സുരേഷ് കുമാര്‍ തള്ളിയത്.
ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചുവെന്നു ചുണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്നുമാണ് ആരോപണം.
പെന്തക്കോസ്ത് മതവിശ്വാസിയാണ് ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ. തിരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ പെന്തക്കോസ്ത് വേദികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരരംഗത്തിറങ്ങിയ ആന്‍്റോ ആന്‍്റണി 44243 വോട്ടുകള്‍ക്കാണ് സിറ്റിംഗ് സീറ്റില്‍ വിജയം ആവര്‍ത്തിച്ചത്. സിപിഎമ്മില്‍ നിന്നും വീണാ ജോര്‍ജും ബിജെപിക്കായി കെ.സുരേന്ദ്രനുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.