സിഡ്നി: കോവിഡ് വ്യാപനത്തില്‍ നേരയ തോതില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ തുറന്്ന് തുടങ്ങി. ചെറിയ തോതില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂസൗത്ത്വെയ്ല്‍സ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് അതിര്‍ത്തികള്‍ തുറന്ന്ത്. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്താണ് അതിര്‍ത്തികള്‍ അടക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
27,821 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 907 പേര്‍ക്ക് കോവിഡ് മൂലം ജീവന് നഷ്ടമാവുകയും ചെയ്തു. 9,713,327 പേര്‍ക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.