ജോഹനസ്ബര്‍ഗ്: ഗാന്ധിയുടെ പേരക്കുട്ടി ജോഹനനസ്ബര്ഗില് കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിയുടെ മകന് മണിലാലിന്റെ ചെറുമകനായ സതീഷ് ധുപേലിയയാണ് മരിച്ചത്. 66ാം ജന്മദിനം ആഘോഷിച്ച് മൂന്നാം നാളായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ഒരുമാസമായി കടുത്ത ന്യൂമോണിയ ബാധിച്ച് സതീഷ് ആശുപത്രിയിലായിരുന്നെന്ന് സഹോദരി ഉമ ധുപേലിയ ട്വീറ്റ് ചെയ്തു. അവിടെ നിന്നാണ് കൊവിഡ് ബാധയുണ്ടായത്.
ഉമയ്ക്ക് പുറമെ ധുപേലിയയ്ക്ക് കീര്‍ത്തി മേനോന് എന്ന ഒരു സഹോദരിയുമുണ്ട്.
ഗാന്ധി ആഫ്രിക്കയില്‍ നിന്ന് തിരിച്ചുപോരുമ്ബോള്‍ അവിടെ അദ്ദേഹം രൂപം കൊടുത്തിരുന്ന സംവിധാനങ്ങള്‍ മകന് മണിലാലിനെ ഏര്പ്പിച്ചാണ് പോന്നത്. അവര്‍ പിന്നീട് ദക്ഷിണാപ്രിക്കയില്‍ സ്ഥിരവാസികളായി.
ധുപേലിയ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രഫറുമാണ്. ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ സജീവപ്രവര്‍ത്തകനുമാണ്.