അബൂദബി: അബൂദബിയില്‍ വന്‍ എണ്ണശേഖരം കണ്ടെത്തിയതായി പെട്രോളിയം സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. രണ്ട് ശതകോടി ബാരല്‍ പരമ്ബരാഗത എണ്ണശേഖരവും 22 ശതകോടിയുടെ പാരമ്ബര്യേതര എണ്ണ ശേഖരവുമാണ് കണ്ടെത്തിയത്.അബൂദബി സുപ്രീം പെട്രോളിയം കൗണ്‍സിലിനെ ഉദ്ധരിച്ച് യു.എ.ഇ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് ബില്യന്‍ ബാരല്‍ ശേഷിയുള്ള പരമ്ബരാഗത എണ്ണശേഖരം അഥവാ ക്രൂഡ് ഓയില്‍ ശേഖരവും 22 ബില്യന്‍ ബാരല്‍ ശേഷിയുള്ള പാരമ്ബര്യേതര എണ്ണശേഖരവുമാണ് കണ്ടെത്തിയത്.
എണ്ണ വേര്‍തിരിക്കാന്‍ കഴിയുന്ന പാറകളിലെ ഹെവിക്രൂഡ് ഓയില്‍, ക്രൂഡ് ബിറ്റുമിന്‍ എന്നിവയെയാണ് പാരമ്ബര്യേതര എണ്ണ ശേഖരമായി കണക്കാക്കുന്നത്. ഇവയില്‍ ഖനനം ആരംഭിക്കാന്‍ അനുമതി നല്‍കിയതായി സുപ്രീം പെട്രോളിയം കൗണ്‍സില്‍ അറിയിച്ചു.2021 മുതല്‍ 2025 വരെ വര്‍ഷങ്ങളില്‍ എണ്ണയുല്പാദന മേഖലയില്‍ 448 ബില്യന്‍ ദിര്‍ഹം ചെലവിടാന്‍ കൗണ്‍സില്‍ അഡ്നോക്കിന് അനുമതി നല്കി. ഇന്ധനമേഖലയില്‍ ഹൈഡ്രജെന്റ സാധ്യത കൂടുതല്‍ പഠനവിധേയമാക്കണമെന്ന് അബൂദബി കിരീടാവാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും അഡ്നോക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാ െന്റ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ സുപ്രീം പെട്രോളിയം കൗണ്‍സില്‍ യോഗം പുതിയ ശേഖരം കണ്ടെത്തിയ കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തി. അബൂദബിയുടെ പരമ്ബരാഗത എണ്ണ പര്യവേക്ഷണ വികസനങ്ങള്‍ക്കൊപ്പം വീണ്ടെടുക്കാനാവാത്ത പാരമ്ബര്യേതര വിഭവ ശേഖരങ്ങളില്‍നിന്നുള്ള എണ്ണ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവുമെന്ന പദ്ധതികളും പുതിയ ഗവേഷണ വികസനവും അഡ്നോക്ക് പ്രധാനമായും ആസൂത്രണം ചെയ്യുന്നതായി അഡ്നോക് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവും യു.എ.ഇ വ്യവസായ നൂതന സാങ്കേതിക മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ ചൂണ്ടിക്കാട്ടി.
അബൂദബിയുടെ കടല്‍ത്തീരത്ത് 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപകമായ പാരമ്ബര്യേതര എണ്ണശേഖര കിണറുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് അഡ്നോക് സമര്‍പ്പിച്ച വിലയിരുത്തല്‍ പദ്ധതിയും സുപ്രീം പെട്രോളിയം കൗണ്‍സില്‍ വിശകലനം ചെയ്തു. പരമ്ബരാഗത എണ്ണയുടെ കരുതല്‍ ശേഖരത്തിലുണ്ടായ രണ്ടു ബില്യന്‍ ബാരല്‍ വര്‍ധന ലോകത്തിലെ ആറാമത്തെ വലിയ എണ്ണശേഖരം കൈവശമുള്ള രാജ്യം എന്ന നിലയിലേക്ക് യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തി. 2030ഓടെ അഡ്നോക് പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ ഉല്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്. ഇതിെന്റ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അല്‍ നൗഫ് മേഖലയിലെ പുരോഗതിക്കും കരുതല്‍ ധനം വേണ്ടിവരും. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തുള്ള അഡ്നോക്കിെന്റ ശക്തമായ പ്രതികരണ പ്രവര്‍ത്തനങ്ങളെയും സുപ്രീം പെട്രോളിയം കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.