സൗദി അറേബ്യ ഹ്വസ്വകാല വിസിറ്റ് വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു.കര, വ്യോമ, നാവിക മാര്‍ഗേണ രാജ്യത്തേക്കെത്തുന്ന സന്ദര്‍ശകര്‍ക്കാണ് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കുക. നാല്‍പ്പത്തിയെട്ട് മുതല്‍ തൊണ്ണൂറ്റിയാറ് മണിക്കൂര്‍ സയമത്തേക്കാണ് വിസകള്‍ അനുവദിക്കുക.
സന്ദര്‍ശന, തീര്‍ഥാടന വിസാ ഘടനയില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കാനാണ് പുതിയ തീരുമാനം. കര, നാവിക, വ്യോമയാന മാര്‍ഗേണ എത്തുന്ന എല്ലാ വിദേശികള്‍ക്കും വിസക്ക് അപേക്ഷിക്കാം. 48 മുതല്‍ 96 മണിക്കൂര്‍ സമയമാണ് വിസക്ക് കാലാവധിയുണ്ടാവുക.