കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്. രണ്ടരമണിക്കൂറോളം പരിശോധന നടത്തി .ചൊവ്വാഴ്ചക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോ. അനിത വ്യക്തമാക്കി.