ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്ക്കുന്ന കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്രം. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പം കോവിഡ് വ്യാപനം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങള്‍.
ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞദിവസം ഉന്നതതല സംഘത്തെ കേന്ദ്രം അയച്ചിരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ അതിര്‍ത്തി സംസ്ഥാനങ്ങളായ രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും. നിരീക്ഷണം, പരിശോധന, വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍, രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള ചികിത്സ തുടങ്ങി സംസ്ഥാന സര്‍ക്കാറുകളുടെ കോവിഡ് പ്രതിരോധനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഉന്നതതല സംഘത്തെ നിയോഗിച്ച് കേന്ദ്രം വ്യക്തമാക്കി.അതിനിടെ, കോവിഡ് വ്യാപനം ഉയര്‍ന്നതോടെ ഗുജറാത്തിലെ അഹ്മദാബാദില്‍ ഇന്നലെ രാത്രി ഒമ്ബതു മണി മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഡല്‍ഹി സര്‍ക്കാരും കൂടുതല്‍ നിയന്തണങ്ങള്‍ നടപ്പാക്കിത്തുടങ്ങി. ഡല്‍ഹി – മുംബൈ ൈഫ്ലറ്റ് സര്‍വിസുകള്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡ് 90 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ 90 ലക്ഷം കടന്നു (90,04,365). കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പുതിയ േരാഗികള്‍ കൂടി ഉണ്ടായതോടെയാണിത്. അസുഖം മാറിയവര്‍ 84.28 ലക്ഷവും പിന്നിട്ടു. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തില്‍ താഴെ തുടരുകയാണ്. ആകെ കോവിഡ് കേസുകളുടെ 4.92 ശതമാനമാണിത്. മരണനിരക്ക് 1.46 ശതമാനത്തിലേക്കും കുറഞ്ഞു. വ്യാഴാഴ്ച 10.83 ലക്ഷം സാമ്ബിളുകള്‍ പരിശോധിച്ചു. ആഗസ്റ്റ് ഏഴിനാണ് രാജ്യത്ത് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഒക്ടോബര്‍ 29ന് 80 ലക്ഷവും കടന്നു.