തിരുവനന്തപുരം: കോവിഡില്‍നിന്ന് മുക്തിനേടിയവരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസിെന്റ അവശിഷ്ടങ്ങളുണ്ടാകാമെങ്കിലും പകര്ച്ചഭീതി വേണ്ടതില്ലെന്ന് ആേരാഗ്യവകുപ്പ്. പകര്‍ച്ച ശേഷിയില്ലാത്ത ദുര്‍ബലമായ വൈറസ് ശേഷിപ്പുകളാണ് ശരീരത്തില്‍ തങ്ങിനില്ക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാലയളവില്‍ ആര്.ടി.പി.സി.ആര് നടത്തിയാല്‍ കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചേക്കാം. അതിസൂക്ഷ്മഘടകങ്ങെളയും കെണ്ടത്തുന്ന സൂക്ഷ്മ പരിശോധനയായതിനാലാണ് േപാസിറ്റീവ് ഫലം കിട്ടുന്നതെന്നും ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
നേരിയ ലക്ഷണങ്ങളുള്ള കേസില്‍ ആദ്യ പത്ത് ദിവസം വരെയും ഇടത്തരമോ തീവ്രമോ ആയ കേസുകളില്‍ 15 ദിവസം വരെയുമാണ് രോഗപ്പകര്‍ച്ചക്ക് സാധ്യത. പത്ത് ദിവസത്തിന് ശേഷമുള്ള പരിശോധനയും തുടര്‍ന്ന് ഏഴ് ദിവസത്തെ നിരീക്ഷണവും കൂടിയാകുന്നതോടെ പകര്‍ച്ച സാധ്യത ഇല്ലാതാകും. ഇൗ സാഹചര്യത്തില്‍ രോഗമുക്തി നേടിയയാള്‍ ലക്ഷണങ്ങെളാന്നുമില്ലെങ്കില് മൂന്ന് മാസത്തേക്ക് പരിശോധനയൊന്നും നടത്തേണ്ടതില്ലെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ ആര്.ടി.പി.സി.ആറിന് പകരം ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഡയാലിസിസിനും ഇത് ബാധകമാണ്. കോവിഡ് മുക്തരായവരില്‍ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ആര്.ടി.പി.സി.ആര് ഫലം പോസിറ്റീവായാലും ശസ്ത്രക്രിയ നീട്ടിവെക്കേണ്ട.
കോവിഡ് ബാധിതനുമായി സമ്ബര്‍ക്കമുണ്ടാവുകയും ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്ന പക്ഷം കോവിഡ് മുക്തനായ ആളാണെങ്കിലും പരിശോധന നടത്തുകയും ക്വാറന്റീന് അടക്കം മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. കോവിഡ് മുക്തര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാമെന്ന സാധ്യത കൂടിയാണ് ഇതിലൂടെ അടിവരയിടുന്നത്. ആന്റി ബോഡി ടെസ്റ്റ് കോവിഡ് ബാധക്കോ രോഗമുക്തിക്കോ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്നും പറയുന്നു.