ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്റെ മകനായ ആരോമല്‍ വിജയം ഗോകുലം കേരള എഫ് സിക്ക് ഒപ്പം പ്രവര്‍ത്തിക്കും. വീഡിയോ അനലിസ്റ്റ് ആയാണ് ആരോമല്‍ ഗോകുലം കേരളക്ക് ഒപ്പം ചേര്‍ന്നിരിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മറ്റും സൂക്ഷമമായി വിലയിരുത്തി അവരെയും പരിശീലക സംഘത്തെയും സഹായിക്കുക ആകും ആരോമലിന്റെ ജോലി.
ആരോമല്‍ ആദ്യമായാണ് വീഡിയോ അനലിസ്റ്റായി ഒരു പ്രൊഫഷണല്‍ ക്ലബില്‍ പ്രവര്‍ത്തിക്കുന്നത്. ഗോകുലം കേരളയിലെത്തുന്നത് തന്റെ സ്വപ്ന യാത്രയുടെ ഭാഗമാണെന്ന് ആരോമല്‍ പറഞ്ഞു. ആരോമലിനെ ടീമില്‍ എത്തിച്ചത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ഗോകുലം കേരള സി ഇ ഒ ഡോ; ബി അശോക് കുമാര്‍ പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഐ എഫ് എ ഷീല്‍ഡിനായുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള ഇപ്പോള്‍.