പ്രതാപ്ഗഡ് ( ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പ്രയാഗ്‌രാജ്- ലഖ്‌നൗ ഹൈവേയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണ്ണമായും നശിച്ച നിലയില്‍ മഹീന്ദ്ര ബൊലേറോ കാര്‍ അപകടദൃശ്യങ്ങളില്‍ കാണാം. കാറിലുണ്ടായിരുന്നവര്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഗോണ്ടയിലെ ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.