ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,72,06,663 ആയി ഉയര്‍ന്നു. 13,64,754 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ കഴിഞ്ഞ ദിവസം 1,86,017 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 2,58,271 പേര്‍ മരിച്ചു.72,25,705 പേര്‍ രോഗമുക്തി നേടി.ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 59,83,089 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,68,141 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിനാല് ലക്ഷം കടന്നു.

ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞദിവസം 45,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു.നിലവില്‍ 4,43,303 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.95 ശതമാനം മാത്രമാണിത്.കൊവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 83,83,602 ആയി.