റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​രാ​യി നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6842 ആ​യി കു​റ​ഞ്ഞു. ഇ​വ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും മ​റ്റും ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തി​ല്‍ 796 പേ​ര്‍ മാ​​ത്ര​മാ​ണ്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്. ഇ​വ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. അ​തേ​സ​മ​യം 319 പേ​ര്‍​ക്ക്​ ​വ്യാ​ഴാ​ഴ്​​ച പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 19 പേ​ര്‍ കോ​വി​ഡ്​ മൂ​ലം മ​രി​ച്ചു.

441 പേ​ര്‍​ക്ക്​ രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ആ​കെ കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണം 354527 ആ​യി. രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 341956 ആ​യി ഉ​യ​ര്‍​ന്നു. ആ​കെ മ​ര​ണ​സം​ഖ്യ 5729 ആ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​​മു​ക്തി നി​ര​ക്ക്​ 96.5 ശ​ത​മാ​ന​മാ​ണ്. മ​ര​ണ​നി​ര​ക്ക്​ 1.6 ശ​ത​മാ​ന​മാ​യി തു​ട​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത്​ പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്​ റി​യാ​ദി​ലാ​ണ്, 50. മ​ക്ക​ 29, മ​ദീ​ന​ 24, ജി​ദ്ദ 20, ദ​മ്മാം​ 13, ഹാ​ഇ​ല്‍​​​​ 13, ഖു​റ​യാ​ത്​ അ​ല്‍​ഉൗ​ല​ 9, വാ​ദി ദ​വാ​സി​ര്‍​​ 9, യാം​ബു​​ 8, അ​ബ​ഹ​ 8, ജു​ബൈ​ല്‍​​ 8, അ​ല്‍​അ​യ്​​സ്​​​​ 7, ബു​റൈ​ദ 7, ഖ​മീ​സ്​ മു​ശൈ​ത്​ 7 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.