കോഴി​ക്കോട്: മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നു. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക.

തി​രഞ്ഞെടുപ്പ് പ്രഖ്യാപനത്തി​ന് മുമ്ബുതന്നെ വാര്‍ഡി​ല്‍ ഫൈസല്‍ പ്രചാരണം തുടങ്ങി​യി​രുന്നു. എന്നാല്‍ സ്വര്‍ണക്കടത്തുകേസി​ല്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലി​നെ മത്സരരംഗത്തുനി​ന്ന് മാറ്റി​നി​റുത്താന്‍ ഐ എല്‍ എല്ലി​നോട് സി​ പി​ എം ആവശ്യപ്പെട്ടി​രുന്നു. ഐ എല്‍ എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനാണ് പാര്‍ട്ടി​ ആവശ്യപ്പെട്ടത്.

ഇടതുമുന്നണി ഐ എന്‍ എല്ലിന് കൊടുത്ത സീറ്റായിരുന്നു ചുണ്ടപ്പുറം.എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനി​ക്കുകയായി​രുന്നു. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.