ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ വീണ്ടുമൊരു തകര്‍പ്പന്‍ സീസണിനൊരുങ്ങുകയാണ്. ഏറെ കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫ് ആകുമ്ബോള്‍ പ്രധാന നഷ്ടവും ആരാധകര്‍ക്ക് തന്നെയാണ്. ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധക കൂട്ടം ഇത്തവണ സ്റ്റേഡിയത്തിന് പുറത്താണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ലോകമെമ്ബാടുമുള്ള 82 രാജ്യങ്ങളില്‍ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ഗോവയിലാണ് ഇത്തവണത്തെ സീസണ് പൂര്‍ണമായും സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍. ജിഎംസി സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം 7.30നാണ്. നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
സ്റ്റാര്‍ നെറ്റ്വര്‍ക്കാണ് ഐഎസ്എല്ലിന്റെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്ഡി എന്നീ ചനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടുകൂടി ഐഎസ്എല്‍ മത്സരങ്ങള്‍ കാണാം.
പ്രാദേശിക ഭാഷകളിലെ കമന്ററി ഇത്തവണയും ഐഎസ്എല്‍ മത്സരങ്ങളുടെ മാറ്റുകൂട്ടുമെന്നുറപ്പാണ്. മലയാളത്തില്‍ ഏഷ്യനെറ്റ് പ്ലസിലും ഏഷ്യനെറ്റ് മൂവിസിലുമാണ് ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഹിന്ദിയില്‍ സ്പോര്‍ട്സ് 1 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എസ്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്ഡി എന്നീ ചനലുകളിലും മത്സരങ്ങള്‍ കാണാം.
മറ്റ് പ്രാദേശിക ചാനലുകള്‍: സ്റ്റാര്‍ സ്പോര്‍ട്സ ബാംഗ്ല, സ്റ്റാര്‍ സ്പോര്‍ട്സ് കന്നഡ, സ്റ്റാര്‍ സ്പോര്‍ട്സ് തമിഴ്, സ്റ്റാര്‍ സ്പോര്‍ട്സ് തെലുങ്കു, സ്റ്റാര്‍ സ്പോര്‍ട്സ് മറാത്തി.
മത്സരങ്ങള്‍ ഓണ്‍ലൈനില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ വിഐപി അക്കൗണ്ട് വഴിയും ജിയോ ടിവിയിലും കാണാന്‍ സാധിക്കും.യപ്പ് ടിവിയിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ കാണാം. മിഡില്‍ ഈസ്റ്റിലും ഏഷ്യനെറ്റ് പ്ലസിലാണ് ഐഎസ്എല്‍ സംപ്രേഷണം. ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സിലും അമേരിക്കയിലും കാനഡയിലും ഇഎസ്പിഎന്നിലും മത്സരങ്ങള്‍ കാണാം.