മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ഒ​മാ​നി​ല്‍ 10 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1360 ആ​യി. സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തി​ന്​ മു​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. 411 പേ​ര്‍​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1,21,129 പേ​ര്‍​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 568 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 1,12,014 പേ​ര്‍​ക്കാ​ണ്​ ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​ത്.

92.5 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്തി നി​ര​ക്ക്. 29 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 274 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 128 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. പു​തി​യ രോ​ഗി​ക​ളി​ല്‍ 204 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. ഇ​തി​ല്‍ 65 പേ​രും ബോ​ഷ​റി​ലാ​ണ്. സീ​ബ്​-57, മ​സ്​​ക​ത്ത്​-45, മ​ത്ര-25, അ​മി​റാ​ത്ത്​-​ഒ​മ്ബ​ത്, ഖു​റി​യാ​ത്ത്​-​മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാ​മ​തു​ള്ള ഗ​വ​ര്‍​ണ​റേ​റ്റ്. ഇ​വി​ട​ത്തെ 57 പേ​രി​ല്‍ 45 പേ​രും സു​ഹാ​റി​ലാ​ണ്. ദാ​ഖി​ലി​യ-41, ദോ​ഫാ​ര്‍-30, തെ​ക്ക​ന്‍ ബാ​ത്തി​ന-20, ദാ​ഹി​റ-14, അ​ല്‍ വു​സ്​​ത-14, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ-13, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ-13, ബു​റൈ​മി-​നാ​ല്, മു​സ​ന്ദം-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം.