ജമ്മുകാഷ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മുവിലെ ബന് ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍.ഇതേത്തുടര്‍ന്ന് നഗോട്ടയിലെ സരക്ഷ ശക്തമാക്കി. ജമ്മു- ശ്രീനഗര്‍ ഹൈവേ അടയ്ക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 12 പൗരന്മാര്ക്ക് പരിക്കേറ്റു . പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാകപോര ഏരിയയിലാണ് സംഭവം.ഭീകരരുടെ ലക്ഷ്യം തെറ്റിയെന്നും തുടര്‍ന്ന് ഗ്രനേഡ് റോഡില്‍ പൊട്ടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.