വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് കോ​വി​ഡ്. 609,054 പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​ഗോ​ള​വ്യാ​പ​ക​മാ​യി ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56,548,526 ഉ​യ​ര്‍​ന്നു.

10,884പേ​ര്‍​കൂ​ടി പു​തി​യ​താ​യി വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​പ്പോ​ള്‍ ആ​കെ മ​ര​ണം 1,353,954 ആ​യി. 39,341,954 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

നി​ല​വി​ല്‍ 15,852,618 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 101,453 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​ണേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, റ​ഷ്യ, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, അ​ര്‍​ജ​ന്‍റീ​ന, ഇ​റ്റ​ലി, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.