കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത. നവംബര്‍ 19 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

മത്സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.