വാഷിംഗ്‌ടണ്‍ ഡി.സി: ഫെഡറല്‍ റിസര്‍വ്വ് ബോര്‍ഡിലേക്ക് ട്രംപ് നോമിറ്റ് ചെയ്ത ജൂഡി ഷെല്‍ട്ടന് യു.എസ്. സെനറ്റ് അംഗീകാരം ലഭിച്ചില്ല. നവംബര്‍ 17 ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പില്‍ ജൂഡിയ്ക് അനുകൂലമായി 47 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 50 പേരാണ് വോട്ടു ചെയ്തത്. റിപ്പബ്ളിക്കന്‍ സെനറ്റര്‍/ മീറ്റ റോംനി (ഐഓവ ), സൂസന്‍ കോളിന്‍സ് (മയിന്‍) എന്നിവര്‍ ഡമോക്രാറ്റിക്ക് സെനറ്റര്‍മാരോടൊപ്പം വോട്ടുചെയ്തതാണ് യു.എസ് സെനറ്റില്‍ നോമിനേഷന്‍ പരാജയപ്പെടാന്‍ കാരണം.

നിലവില്‍ റിപ്പബ്ളിക്കന് 53 ഡമോക്രാറ്റിന് 47 സെനറ്റര്‍മാരുമാണുള്ളത്. റിപ്പബ്ബിക്ക സെനറ്റര്‍മാരായ ജൂഡിയെ പിന്തുണക്കുന്ന റിക് സ്കോട്ട് ( ഫ്ളോറിഡ), ചാള്‍സ് ഗ്രാഡ്ലി (അയോവ ) എന്നിവര്‍ ക്വാറന്റിനില്‍ കഴിയുന്നതിനാല്‍ ഇരുവര്‍ക്കും സെനറ്റില്‍ എത്തി വോട്ടു രേഖപ്പെടുത്താനായില്ല. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസ് സെനറ്റിലെത്തി ആദ്യമായി വോട്ടു രേഖപ്പെടുത്തി.

അമേരിക്കയിലെ ശക്തമായ സെന്‍ട്രല്‍ ബാങ്കിന്റെ മിഷ്യനെ ജൂഡി ഷെല്‍ട്ടര്‍ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിനനുകൂലമായിരുന്നതും ഇവര്‍ക്കു വിനയായി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ട്രംപിനേറ്റ കനത്ത പ്രഹരമാണിത്. സെനറ്റര്‍മാരുടെ ക്വാറന്റീന്‍ പൂര്‍ത്തിയായതിനു ശേഷം . ഒരിക്കല്‍ കൂടി സെനറ്റില്‍ നോമിനേഷന്‍ അംഗീകരിക്കുന്നതിനുള്ളേ വോട്ടെടുപ്പ് നടന്നാല്‍ പോലും വിജയിക്കാനാകുമോ എന്ന് സംശയമാണ്.