രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞദിവസം 55,722 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതുവരെ 66 ലക്ഷത്തിലേറെ പേര് രോഗമുക്തരായി. ദേശീയ രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയര്‍ന്നു.നിലവില്‍ 7,72,055 പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗികളുടെ 10.23 ശതമാനം മാത്രമാണ്.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേര് രോഗമുക്തി നേടുകയും 125 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര് രോഗമുക്തി നേടി.
ആന്ധ്രാപ്രദേശില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2,918 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 35,065 സജീവ കേസുകളാണുള്ളതെന്നും 6,453 പേര് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
5,018 പേര്‍ക്കാണ് തിങ്കളാഴ്ച കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേര് രോഗമുക്തി നേടുകയും 64 പേര് കോവിഡ്മൂലം മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,70,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,06,214 സജീവ കേസുകളാണുള്ളത്. 6,53,829 പേര് ഇതിനോടകം രോഗമുക്തി നേടി.