ലഖ്നൗ: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബലാത്സംഗ ഇര മരിച്ചു. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ സ്വദേശിനിയായ യുവതിയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. സംഭവത്തില്‍ യുവതിയെ പീഡനത്തിനിരയാക്കിയ ആളുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു എന്നാണ് സീനിയര്‍ സൂപ്രണ്ടന്റ് സന്തോഷ് കുമാര്‍ സിംഗ് അറിയിച്ചത്.
– ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഗ്രാമത്തിലെ ഒരു തോട്ടത്തിലെ കാവല്‍ക്കാരനായി എത്തിയ ആള് പീഡിപ്പിച്ചു കാട്ടി എന്നായിരുന്ന പരാതി. പ്രതിയെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവ ശേഷം പ്രതിയുടെ ഒരു അമ്മാവനും സുഹൃത്തും ഇടപെട്ട് ഒത്തുതീര്‍പ്പിനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പരാതി പിന്‍വലിക്കാന്‍ യുവതിയുടെ മേല്‍ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.