ബിനീഷ് കോടിയേരി എന്‍.സി.ബിയുടെ (നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) കസ്റ്റഡിയില്‍. ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍.‌‌ 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം എന്‍.സി.ബി കൂടി കേസെടുത്താല്‍ ബിനീഷിനു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈഡവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.