കാസര്‍കോട്:  ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

വോര്‍ക്കാടി ഡിവിഷനില്‍ മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയകല സി, പുത്തിഗെയില്‍ ബിജെപി എന്‍മകജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാരായണ നായ്ക്, എടനീരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ശൈലജ ഭട്ട്, ദേലംപാടിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം സുധാമ ഗോസാഡ, ബേഡകം ഡിവിഷനില്‍ മഹിളാ മോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി സുനിത പി, കള്ളാറില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം സുകുമാരന്‍ കാലിക്കടവ് എ, ചിറ്റാരിക്കല്‍ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എന്‍ കെ ബാബു, കരിന്തളത്ത് മഹിളാ മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ചന്ദ്രാവതി മേലോത്, പിലിക്കോടില്‍ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി രജിത്ത് പി, ചെറുവത്തൂരില്‍ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍, മടികൈയില്‍ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ബിജി ബാബു കെ എ, പെരിയയില്‍ മഹിളാ മോര്‍ച്ച പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഗീത കെ ടി, ഉദുമയില്‍ മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലത ഗംഗാധരന്‍, ചെങ്കളയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, സിവില്‍ സ്റ്റേഷനില്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം പുഷ്പലത എസ് ആള്‍വ, കുമ്പളയില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം സ്‌നേഹലത ദിവാകര്‍, മഞ്ചേശ്വരത്ത് ഒ ബി സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പരാജ് കെ അയില സ്ഥാനാര്‍ത്ഥികളാകും.