കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന് അശ്വിന് കൃഷ്ണനാണ് അറസ്റ്റിലായത്.
കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ അത്തോളി പൊലീസ് ആശുപത്രി ജീവനക്കാരനായ അശ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിന് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.