തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതെയന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ അധികൃതര്‍ പറയുന്നു.