മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 11 പേര് കൂടി ഒമാനില്‍ മരിച്ചു. ഇതോടെ ആകെ മരണം 1275 ആയി. പുതിയ പ്രതിദിന രോഗികളുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ കുറവുണ്ട്. 319 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,16,847 ആയി. 363 പേര് കൂടി രോഗമുക്തരായി. 1,06,903 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 91.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 32 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 371 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 158 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളില്‍ 156 പേരും മസ്കത്തിലാണ്. സീബ്-12, മസ്കത്ത്-42, ബോഷര്‍-36, അമിറാത്ത്-15, മത്ര-പത്ത്, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ കണക്കുകള്‍. വടക്കന്‍ ബാത്തിനയിലെ 45 പുതിയ രോഗികളില്‍ 31 പേരും സുഹാറിലാണ്. ദാഖിലിയ-29, തെക്കന്‍ ബാത്തിന-28, ദാഹിറ-15, ദോഫാര്‍-12, തെക്കന്‍ ശര്‍ഖിയ-11, വടക്കന്‍ ശര്‍ഖിയ-അഞ്ച്, അല്‍ വുസ്ത-നാല്, മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.