ന്യൂഡല്‍ഹി: ഡല്‍ഹി ആസാദ് നഗറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി ആസാദ് നഗറിലെ രെു ഫാക്ടറിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
6.45 നാണ് തങ്ങള്‍ക്ക് അടുത്തുള്ള സ്വര്‍ണ, വെളളി നിര്‍മാണ കമ്പനിയില്‍ നിന്ന് അപകട അറിയിപ്പ് ലഭിച്ചതെന്ന് ഫയര്‍ ആന്റ് റെയ്ക്യൂ സര്‍വീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. താമസിയാതെ രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തെത്തിച്ചു.
ആസാദ് നഗറില്‍ ജിടി കര്‍ണാല്‍ റോഡിലെ വ്യവസായ കേന്ദ്രത്തില്‍ ബഡാ ബാഗ് ഫാക്ടറിയിലാണ് അത്യാഹിതം സംഭവിച്ചത്.
ഫാക്ടറിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കഴുകുന്ന വെള്ളം ടാങ്കിലേക്കാണ് പോയിരുന്നത്. അവിടെ നിന്ന്് ഉയര്‍ന്ന വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ മരിച്ചത്.
ഫാക്ടറി ഉടമസ്ഥന് രാജേന്ദര്‍ സോണി കോണ്ട്രാക്റ്ററായ പ്രമോദ് ഡാങ്കിയ്ക്കാണ് ടാങ്ക് വൃത്തിയാക്കാനുള്ള കരാര്‍ നല്‍കിയത്. അയാളാണ് 400 രൂപ കൂലിക്ക് ആളെ നിര്‍ത്തിയത്.
ടാങ്ക് വൃത്തിയാക്കാന്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. ടാങ്കിലേക്കിറങ്ങിയ മൂന്നു പേര് ഉടന്‍ അബോധാവസ്ഥയിലായി. മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേര് മരിച്ചു. യുപിയിലെ ഖുര്ക സ്വദേശികളായ ഇദ്രിസ്(45), സലിം(45) എന്നിവരാണ് മരിച്ചത്.
അബ്ദുള്‍ സലാം(35), സലിം(33), മണ്‍സൂര്‍(38) തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്.
തൊഴിലാളികള്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതെയാണ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതെന്ന് പോലിസ് പറഞ്ഞു.