പോളിയോ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആറു വയസുകാരന്റെ സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീറോളജിയിലേക്ക് അയച്ചു. ലോകാരോഗ്യ സംഘടന കോര്‍ഡിനേറ്ററാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
2014ലാണ് ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെയുള്ള നവജാതശിശുക്കള്‍ക്ക് പോളിയോ വാക്സിന് നല്കുന്ന നിരന്തരമായ പദ്ധതി ആവിഷ്കരിച്ചിരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ രണ്ടാമതായി ജനിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതിനാല്‍ 2014 മുതല്‍ കുട്ടികളുടെ സാമ്പിളുകള്‍ പോളിയോ പരിശോധനയ്ക്കായി ഐ.എ.എസിലേക്ക് അയക്കാറുണ്ട്.
ഇന്നുവരെ പരിശോധിച്ച ഈ സാമ്പിളുകളിലൊന്നും പോളിയോ വൈറസ് കണ്ടെത്തിയില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പോളിയോ കൂടുതലായി കാണപ്പെടുന്നത്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മനോഹര്‍പൂര്‍-ആനന്ദ്പൂര്‍ ബ്ലോക്കില്‍ നിന്ന് പോളിയോ ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസാണിത്. 6 വയസ്സുള്ള ആണ്‍കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ഐ.ഐ.എസിലേക്ക് അയച്ചു.