ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. ‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 5 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ ലണ്ടനിലെത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി സന്ദേശം. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അമേരിക്ക അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയില്‍പെട്ടവരാണ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചതെന്ന് ഒരു മുതിര്‍ന്ന ദില്ലി പൊലീസ് ഓഫീസര്‍ അറിയിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ പെട്ടതാണ് ഈ സംഘടന.