തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇരുവരുടേയും വിജയം ഇനി നിര്‍ണയിക്കുക അഞ്ച് സിംഗ് സ്റ്റേറ്റുകള്‍.
പെല്‍സില്‍വേനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നീ അഞ്ച് സ്റ്റേറ്റുകളാണ് അന്തിമ ഫലത്തില്‍ നിര്‍ണായകമാകുക. അഞ്ച് സംസ്ഥാനങ്ങളിലായി 77 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ വിസ്കോണ്‍സിനില്‍ ബൈഡന് മുന്നിലാണ്.
ജോര്‍ജിയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അരിസോണയിലും ബൈഡനാണ് ലീഡ്. ഫ്ലോറിഡയും ഒഹായോയും ടെക്സസും ട്രംപിനൊപ്പം നില്ക്കുന്നു. പെല്‍സില്‍വേനിയ, മിഷിഗണ്‍ എന്നിവിടങ്ങളിലെ ഫലം വൈകാനാണ് സാധ്യത. അതിനാല്‍ അന്തിമ ഫലം ഇന്നുണ്ടാവില്ല.