ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ എട്ട് പേര്‍ കൂടി മരണപെട്ടു. ഇതോട് രാജ്യത്ത് കൊവിഡ് മൂലം 1,264 പേര്‍ മരണപെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 376 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 345 പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,16,152 ആയി. ഇതില്‍ 1,06,54 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 91.4 ശതമാനമാണ് ഒമാനിലെ നിലവിലെ രോഗമുക്തി നിരക്ക്.