ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു.ഇതുവരെ 4,78,34,436 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,19,686 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,43,43,805 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,38,637 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,230​ ​പേ​ര്‍​ക്ക് രോഗം​ സ്ഥി​രീ​ക​രി​ച്ചു​.​ 1,22,607പേര്‍ മരിച്ചു.രോ​ഗം​ ​ബാ​ധി​ച്ച്‌ ​ചി​കി​ത്സ​യി​ലു​ള്ള​ത് 5,61,908​ ​പേ​രാ​ണ്.​ 75,44,798​ ​പേ​ര്‍​ ​രോ​ഗ​മു​ക്തി​ ​നേ​ടി.ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. രാജ്യത്ത് ഇതുവരെ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,60,548 പേര്‍ മരിച്ചു.