ഖത്തറില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 206 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 130202 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2709 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 38 ആയി. രാജ്യത്ത് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.