ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരന്‍

കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരത്തേക്ക് ഇനി വെഞ്ഞാറമൂട്കാരനും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി വെഞ്ഞാറമൂട്ട്്്കാരനായ എ എ റഹീമിനേയും കോഴിക്കോട് സമാപിച്ച 14– ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ് കുമാര്‍, എം വിജിന്‍ എന്നിവരെ സമ്മേളനം വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

സി ജെ സജിത്ത്, പി കെ മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്‍, സജേഷ് ശശി, എസ് ആര്‍ അരുണ്‍ ബാബു, കെ പി പ്രമോഷ്, കെ ഷാജര്‍, ജെ എസ് ഷിജുഖാന്‍, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍

Leave a Reply