വ​ളാ​ഞ്ചേ​രി: കാ​റു​ക​ളു​ടെ ഗ്ലാ​സ് പൊ​ട്ടി​ച്ച്‌ മോ​ഷ​ണം ന​ട​ത്തു​ന്ന വി​രു​ത​ന്‍ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി മാ​ട​വ​ന സി​ദ്ദീ​ഖി​നെ​യാ​ണ് (46) പി​ടി​കൂ​ടി​യ​ത്. ആ​ഗ​സ്​​റ്റ്​ 20ന് ​വ​ളാ​ഞ്ചേ​രി സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ കാ​റി​െന്‍റ ഒ​രു​വ​ശ​ത്തെ ഗ്ലാ​സ് പൊ​ട്ടി​ച്ച്‌ 35,000 രൂ​പ​യും വി​വി​ധ ബാ​ങ്കു​ക​ളു​ടെ ​െക്ര​ഡി​റ്റ് കാ​ര്‍​ഡു​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ക​വ​ര്‍​ന്നി​രു​ന്നു. സ​മാ​ന സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യി മ​ഞ്ചേ​രി ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ളെ വ​ളാ​ഞ്ചേ​രി​യി​ല്‍ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു.

വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സ് ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി വി​ദ​ഗ്​​ധ​നാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ണ്ട്. പ്ര​തി​യെ മ​ഞ്ചേ​രി ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. എ​സ്.​ഐ എ​ന്‍.​കെ. മു​ര​ളി കൃ​ഷ്ണ​ന്‍, എ​സ്.​ഐ ഇ​ഖ്ബാ​ല്‍, എ​സ്.​ഐ മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ രാ​ജ​ന്‍, സി.​പി.​ഒ സു​നി​ല്‍, അ​ല്‍​താ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.