തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാന്‍ തയാറാകുന്ന ഡി.ജി.പിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സംസ്​ഥാന പൊലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ ഇന്ന് എല്ലാ അര്‍ത്ഥത്തിലും തരംതാഴ്ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാറി​െന്‍റ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ളക്കേസെടുക്കാന്‍ ഡി.ജി.പി തന്നെ മുന്‍കൈ എടുക്കുന്നു. ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറാകണം.

യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ലോക്​നാഥ് ബെഹ്​റ എന്ന ഡി.ജി.പിയുടെ എല്ലാ കള്ളത്തരങ്ങളും അഴിമതിയും അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കും. പലതരം പര്‍ച്ചേസിലൂടെ കോടിക്കണക്കിന്​ രൂപയുടെ അഴിമതി നടത്തുന്ന ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്​ പ്രത്യുപകരമായിട്ടാണ് പി.ടി. തോമസ്, കെ.എം. ഷാജി, തുടങ്ങിയ യു.ഡി.എഫ്​ എം.എല്‍.എമാര്‍ക്കും മറ്റു നിരവധി നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനും അവരെ അപമാനിക്കാനുള്ള ശ്രമം. വി.ഡി. സതീശനെതിരെ ഇല്ലാത്ത ഒരു കേസുമായി വന്നിരിക്കുന്നതും ഇതി​െന്‍റ ഭാഗമാണ്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡി.ജി.പിയാണ് നിലവിലുള്ളത്. അക്കൗണ്ടന്‍റ്​ ജനറലി​െന്‍റ റിപ്പോര്‍ട്ടില്‍ ഡി.ജി.പിയുടെ അഴിമതികള്‍ വ്യക്തമായി പറയുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട്‌ കോള്‍ഡ് സ്​റ്റേറേജില്‍ ​െവച്ചിട്ടുള്ളത്. കള്ളക്കേസുകള്‍ എടുത്ത് എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ യു.ഡി.എഫി​െന്‍റ പോരാട്ടം പിന്നോട്ട്​ കൊണ്ടുപോകാം എന്നുള്ളത് വെറും വ്യാമോഹമാണ്. സര്‍ക്കാറി വേണ്ടി എന്ത്‌ അഴിമതിയും നടത്തുന്ന ഡി.ജി.പിയെ നിയമപരമായിത്തന്നെ നേരിടുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.