പാലക്കാട്: ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍.ഡി..എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞല്ല. പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവും. മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.

ജയിച്ചുകഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം സംവിധാനം ചെയ്തുകഴിഞ്ഞു. എം.എല്‍.എ ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കു കൂടി എന്നെപ്പറ്റി അറിയാം. വലിയ ആവേശവും വലിയ ആദരവുമൊക്കെയായിരുന്നു അവര്‍ക്ക്. വ്യക്തിപ്രഭാവം കൊണ്ടാണ് എനിക്കു വോട്ടു കിട്ടുകയെന്നും ശ്രീധരന്‍ പറഞ്ഞു.

ഒരു സീറ്റുള്ള ബി.ജെ.പി 35 സീറ്റില്‍ എത്തുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി ആയിരിക്കും കിംഗ് മേക്കര്‍. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവര്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.